കർണാടകയിലെ വനപാലകർക്കൊപ്പം നടത്തിയ യാത്യക്കിടെ ഒരു സംഘം യുവാക്കളാണ് 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പകർത്തിയത്.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി – പുല്‍പ്പള്ളി റൂട്ടിൽ പാമ്പ്ര വനപാതയിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പിന്നാലെ കടുവ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ കർണാടക അതിർത്തിയോട് ചേർന്ന വന മേഖലയിൽ കടുവകൾ നിത്യ സാന്നിധ്യമാവുന്നു. മാനന്തവാടി– മൈസൂരു റോഡരികിലെ കടുവക്കൂട്ടത്തിന്റെ പുതിയ വിഡിയോ ദൃശ്യമാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. കർണാടക ബാവലിക്കും ഇടയിൽ ബള്ളയ്ക്കും കേരള അതിർത്തിയോടു ചേർന്ന് 4 കടുവകൾ ഉൾവനത്തിൽ നിന്നു റോഡരികിലേക്കു സാവധാനം നടന്നു നീങ്ങുന്ന വിഡിയോയാണ് പുതിയതായി പുറത്ത് വന്നിട്ടുള്ളത്.
കർണാടകയിലെ വനപാലകർക്കൊപ്പം നടത്തിയ യാത്യക്കിടെ ഒരു സംഘം യുവാക്കളാണ് 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പകർത്തിയത്. നീലഗിരി ജൈവമണ്ഡലത്തിൽ പെടുന്ന വനപ്രദേശങ്ങളിൽ കടുവകളുടെ എണ്ണം കൂടിവരുന്നതായുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. 4 കടുവകളെ അതും പൂർണ വളർച്ചയെത്തിയ ഒന്നിച്ചു കാണുക അപൂർവമാണെന്നും വനപാലകർ പറയുന്നു. വയനാട് അതിർത്തിയിൽ നിന്നും ഇവിടേക്ക് ഏറെ ദൂരമില്ല. കർണാടക വനത്തിൽ നിന്നു വന്യമൃഗങ്ങൾ കബനി നദി കടന്നു വയനാടൻ വനങ്ങളിൽ എത്താറുണ്ട്.