ജൂലായ് 15ന് പുലര്‍ച്ചെ 2.15ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. ഇന്നലെ വൈകീട്ട് 6.43നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലുള്ള ഐഎസ്ആര്‍ഒ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം. സെപ്റ്റംബര്‍ ആറിന് ചാന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ എത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയാണ് ചന്ദ്രയാന്‍ പര്യവേഷണത്തിനായി അയയ്ക്കുന്നത്.
ജൂലായ് 15ന് പുലര്‍ച്ചെ 2.15ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ജിഎസ്എല്‍വി മാര്‍ക് 3 റോക്കറ്റില്‍ ഹീലിയം വാതക ചോര്‍ച്ച കണ്ടെത്തിയിരുന്നു. തകരാര്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചതോടെയാണ് തിങ്കളാഴ്ച വിക്ഷേപണം എന്ന് നിശ്ചയിച്ചത്. 1000 കോടി രൂപയോളം ചിലവ് വരുന്നതാണ് ചാന്ദ്രയാന്‍ 2 ദൗത്യം. ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന്റെ നേതൃത്വത്തില്‍ ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.