UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്റ്റി കോളേജിൽ മദ്യക്കുപ്പികൾ കണ്ടെടുത്തതിന് നടപടി, ക്യാംപസ് കവാടത്തിൽ ബോധവൽക്കരണ നോട്ടീസുമായി പോലീസ്

ലഘുലേഖ ഉൾപ്പെടെ നല്‍കിയായിരുന്നു ഒരോ വിദ്യാർത്ഥികളെയും ക്യാംപസിനകത്തേക്ക് കടത്തിവിട്ടത്.

വിദ്യാര്‍ത്ഥിക്ക് കുത്തേൽക്കുന്നതിലേക്ക് നീണ്ട സംഘർഷത്തിനും വിവാദങ്ങൾക്കും ശേഷം തിരുവന്തപുരം യൂണി വേസ്റ്റി കോളേജ് വീണ്ടും തുറന്നത് കനത്ത പോലീസ് കാവലിൽ. കോളേജ് കവാടത്തിന് പുറത്ത് ഒരു അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് സിഐമാര്‍, 30 പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് നിലകൊള്ളുന്നത്.

എന്നാൽ സുരക്ഷ ഒരുക്കുന്നതിനൊപ്പം മറ്റൊരു ദൗത്യം കൂടി എറ്റെടുത്തുകൊണ്ടാണ് പോലീസ് സംഘം കവാടത്തിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നത്. ലഹരിക്കെതിരായ ബോധവത്കരണമാണ് സേനാംഗങ്ങൾ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. കോളജിന അകത്ത് നടക്കിയ പരിശോധനയിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് നടപടികൾ. ലഹരിക്കെതിരെ പോരാടുക എന്ന് വ്യക്തമാക്കി തയ്യാറാക്കിയ ലഘുലേഖ ഉൾപ്പെടെ നല്‍കിയായിരുന്നു ഒരോ വിദ്യാർത്ഥികളെയും ക്യാംപസിനകത്തേക്ക് കടത്തിവിട്ടത്.

എന്താണ് മദ്യം, മയക്കുമരുന്നുകൾ എന്ന് തുടങ്ങി ഇവ സൃഷ്ടിക്കുന്ന അപകടങ്ങളും ആരോഗ്യ പ്രശ്നങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞയും ഉള്‍‌പ്പെടുന്ന ലഘുലേഖയാണ് പോലീസ് വിതരണം ചെയ്തത്. കോളേജിന്റെ തുടർ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ പിന്തുണ നൽകുമെന്ന് നേരത്തെ തന്നെ സിറ്റി പോലീസ് അധികൃതരോട് വ്യക്തമാക്കിയിരുന്നു.

 

read more:കനത്ത പോലീസ് കാവൽ, മാധ്യമപട; സംഘർഷങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ വീണ്ടും യൂണിവേഴ്സിറ്റി കോളേജിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍