സംസ്ഥാനത്ത് സ്ഥിരതയുള്ള ഭരണം ഉറപ്പ് നല്കുന്നു എന്ന് ബിജെപി ട്വീറ്റ് ചെയ്തു.
‘ഗെയിം ഓഫ് കര്‍മ്മ’ എന്നാണ് കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പുറത്താക്കിയ വിശ്വാസ വോട്ടെടുപ്പിനോടുള്ള ബിജെപി കര്‍ണാടക ഘടകത്തിന്റെ ആദ്യ പ്രതികരണം. ഇത് കര്‍ണാടകയിലെ ജനങ്ങളുടെ വിജയമാണ് എന്നും അഴിമതിക്കാരുടേയും അവിശുദ്ധ കൂട്ടുകെട്ടിന്റേയും അന്ത്യമാണ് എന്ന് ബിജെപി കര്‍ണാടക ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് സ്ഥിരതയുള്ള ഭരണം ഉറപ്പ് നല്കുന്നു എന്നും കര്‍ണാടകയെ വികസനത്തിലേയ്ക്കും പുരോഗതിയിലേയ്ക്കും നയിക്കുമെന്നും ബിജെപി ട്വീറ്റ് ചെയ്തു.
Game Of Karma
— BJP Karnataka (@BJP4Karnataka) July 23, 2019
It’s the victory of people of Karnataka.
It’s the end of an era of corrupt & unholy alliance.
We promise a stable & able governance to the people of Karnataka.
Together we will make Karnataka prosperous again ✌?
— BJP Karnataka (@BJP4Karnataka) July 23, 2019
അതേസമയം കര്‍ണാടകയില്‍ വിശ്വാസ വോട്ടില്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തിയ സ്ഥിതിക്ക് അധികാരത്തിലെത്താന്‍ പോകുന്ന ബിജെപി അധിക കാലം അധികാരത്തില്‍ തുടരാം എന്ന് കരുതണ്ട എന്ന് രാജി വയ്ക്കാന്‍ പോകുന്ന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അതേസമയം വികസനത്തിന്റെ പുതുയുഗം കര്‍ണാടകയില്‍ വരാന്‍ പോവുകയാണ് എന്ന് ബിഎസ് യെദിയൂരപ്പ പറഞ്ഞു. അഴിമതി മൂലം ജനങ്ങള്‍ക്ക് ഭാരമായി മാറിയ സര്‍ക്കാരാണ് പുറത്തായിരിക്കുന്നത് എന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും യെദിയൂരപ്പ പ്രതികരിച്ചു. എന്നാല്‍ നെറികെട്ട രാഷ്ട്രീയ കുതിരക്കച്ചടത്തിന്റെ വിജയമാണ് ഇത് എന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.