ഹണിറോസാണ് ചിത്രത്തിലെ നായിക. ഇട്ടിമാണിയുടെ അച്ഛന് കഥാപാത്രത്തിന്റെ നായികയായി മാധുരി ബ്രഗന്സയും എത്തുന്നു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. സിനിമയില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലായിരിക്കും എത്തുക എന്നാണ് സംവിധായകരില്‍ ഒരാളായ ജോജു പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണചിത്രം കൂടിയാണിത്. ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ തന്നെ ആരാധകര്‍ അത് ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരം നല്കുന്ന പ്രഖ്യാപനമാണ് സംവിധായകര്‍ നടത്തിയിരിക്കുന്നത്.
ഇട്ടിമാണിയുടെ അച്ഛന്റെ കഥാപാത്രം വളരെ കുറച്ചു സീനുകളിലെ ഉള്ളൂ എന്നും, അത് സിനിമയുടെ അവസാന ഷെഡ്യൂളുകളിലായാണ് ചിത്രീകരിച്ചത് എന്നും സംവിധായകരില്‍ ഒരളായ ജോജു പറയുന്നു. ചൈനയിലാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഈയിടെ ചൈനയിലെ ആയോധനകലാകാരന്മാരുടെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ ഫോട്ടോ വൈറലായിരുന്നു. അത് ഒരു പാട്ടു രംഗം ചിത്രീകരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ആയോധന കലയുമായി ബന്ധമില്ലെന്നും സംവിധായകന് പറഞ്ഞു.
ഹണി റോസാണ് ചിത്രത്തിലെ നായിക. ഇട്ടിമാണിയുടെ അച്ഛന് കഥാപാത്രത്തിന്റെ നായികയായി മാധുരി ബ്രഗന്സയും എത്തുന്നു. ചൈനയില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് ഇട്ടിമാണി എന്ന് സംവിധായകന് അവകാശപ്പെടുന്നു. ചൈനയിലെ ഷൂട്ടിങ് അനുഭവം വളരെ നല്ലതായിരുന്നു എന്നും ചൈനക്കാര്‍ വളരെ കൃത്യതയുള്ളവരായതുകൊണ്ടു തന്നെ കൃത്യസമയത്ത് ചിത്രീകരണം പൂര്‍ത്തിയായെന്നും, ചൈനയില്‍ ഉണ്ടായിരുന്ന നാല് ദിവസം മഴ പെയ്യുന്നുണ്ടായിരുന്നു എന്നതാണ് നേരിട്ട ഒരേയൊരു പ്രശ്നമെന്നും സംവിധായകന് പറയുന്നു.
ഒരേ സിനിമയില്‍ അച്ഛനെയും മകനെയും അഭിനയിക്കാന്‍ വിമുഖത കാണിക്കാത്ത നടനാണ് മോഹന്‍ലാല്‍. ഉടയോന്, രാവണപ്രഭു തുടങ്ങി ഒരുപാട് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തുകയും സിനിമ സൂപ്പര്‍ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്.
Read More : ‘രാമസേതു’: മെട്രോമാനാകാൻ ജയസൂര്യ; ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്