വിമാന ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ചില കാമുകിമാരും ഭാര്യമാരുമൊക്കെ ഇങ്ങനെയാണ്. മറ്റൊരു പെണ്ണിനെ നോക്കിയാല്‍ ചുറ്റും ആളുകളുണ്ടോ എന്നൊന്നും നോക്കില്ല ഭര്ത്താക്കന്മാരുടെ തലയടിച്ച് പൊളിക്കും. അതിനായി ചിലപ്പോള്‍ ലാപ്പ്ടോപ്പ് തന്നെ ഉപയോഗിക്കും.
മിയാമിയില്‍നിന്ന് ലോസ് ഏഞ്ചലസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം. മറ്റൊരു സ്ത്രീയെ ഭര്‍ത്താവ് നോക്കിയതില്‍ പ്രകോപിതയായ യുവതി കൈയ്യിലിരുന്ന ലാപ്പ്ടോപ്പ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ തലക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍തന്നെ പങ്കാളികള്‍ തമ്മില്‍ വഴക്കിലായിരുന്നു. വിമാന ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഇവരുടെ വഴക്ക് മറ്റൊരു യാത്രക്കാരന് പകര്‍ത്തുകയായിരുന്നു. ലാപ്പ് ഉപയോഗിച്ച് തലക്കടിച്ചത് കൂടാതെ മുഷ്ടി ചുരുട്ടി പങ്കാളിയെ ഇടിക്കുന്നതായും വീഡിയോയില്‍ കാണാം.
പരസ്പ്പരമുള്ള ബഹളം തുടരുന്നതിനാല്‍ പങ്കാളികളെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയാണുണ്ടായത്.