UPDATES

സിനിമാ വാര്‍ത്തകള്‍

കാര്‍ഗില്‍ വിജയദിവസം ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ റീറിലീസ്; ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് സംവിധായകൻ

342 കോടി രൂപയാണ് ആഗോള ബോസ്‌ഓഫീസിൽ ചിത്രം നേടിയത്.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്. വിക്കി കൌശാല്‍ നായകനായ ചിത്രത്തിൽ യാമി ഗൌതം ആണ് നായികയായത്. മികച്ച പ്രതികരണങ്ങളും വലിയ ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ്. കാര്‍ഗില്‍ വിജയദിവസമായ 26നായിരിക്കും ചിത്രം വീണ്ടും റിലീസ് ചെയ്യുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മഹാരാഷ്‍ട്രയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.

കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ആദിത്യ പറയുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ കൈകോര്‍ക്കാൻ പ്രചോദനം നല്‍കുന്നതാണ് ചിത്രമെന്ന് കരുതുന്നതായും. മഹാരാഷ്‍ട്രയില്‍ 500 പ്രദേശങ്ങളില്‍ ചിത്രം പ്രര്‍ശിപ്പിക്കാൻ മുഖ്യമന്ത്രി എടുത്ത തീരുമാനം വലിയ സന്തോഷം നല്‍കുന്നതാണെന്നും ആദിത്യ പറയുന്നു. 342 കോടി രൂപയാണ് ആഗോള ബോസ്‌ഓഫീസിൽ ചിത്രം നേടിയത്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍