കോഹ്ലിയും രോഹിതും തമ്മിലുള്ള അസ്വാരസ്യം വെളിവാക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ലോകകപ്പ് സെമിയില്‍ ന്യൂസീലാന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീമംഗങ്ങള്ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രധാനമായും പുറത്തു വന്നത്. ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന് രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും ക്യാപ്റ്റനായ കോഹ്ലിയുടേയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തീരുമാനങ്ങള്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് രോഹിത്തോ കോഹ്ലിയോ യാതൊരു പ്രതികരണവും നല്‍കിയിരുന്നില്ല. എന്നാല്‍ പുറത്തു വന്ന റിപോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
കോഹ്ലിയും രോഹിതും തമ്മിലുള്ള അസ്വാരസ്യം വെളിവാക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിയേയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയെയും പിന്തുടരുന്നത് രോഹിത് ശര്‍മ അവസാനിപ്പിച്ചിരിക്കുകയാണ്. ലോകകപ്പ് സെമിയിലെ തോല്‍വിയെ കുറിച്ച് കോഹ്ലി പോസ്റ്റിട്ടതിനു പിന്നാലെയാണ് രോഹിത് കോഹ്ലിയെ അണ്‍ഫോളോ ചെയ്തത്. ഇപ്പോഴിതാ അനുഷ്കയേയും രോഹിത് അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. എന്നാല്‍ കോഹ്ലി ഇപ്പോഴും രോഹിതിനെ ഫോളോ ചെയ്യുന്നുണ്ട്. അതേസമയം രോഹിതിന്റെ ഭാര്യ റിതിക സച്ദേ കോഹ്ലിയേയും അനുഷ്കയേയും പിന്തുടരുന്നില്ല. അനുഷ്കയും അങ്ങനെ തന്നെ. രോഹിതിനെയോ ഭാര്യയേയോ പിന്തുടരുന്നില്ല.