നയതന്ത്രപരമായ നീക്കങ്ങളിലൂടെ വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കന്നു.
പാകിസ്താനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് ഇന്ത്യയിൽ നിന്നുള്ള നിയമ സഹായം ലഭ്യമാക്കാൻ അനുവദിക്കുമെന്ന് പാകിസ്താൻ. ഇക്കാര്യം പാകിസ്താൻ ഔദ്യോഗികമായി അറിയിച്ചതായി ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കുൽഭൂഷണ് വേണ്ടി കോൺസലറെ അനുവദിക്കാമെന്നാണ് പാകിസ്താൻ അറിയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്ത കുൽഭൂഷന്‍ ജാദവിന് പാക് കോടതി വിധിച്ച വധശിക്ഷ പുനപ്പരിശോധിക്കണെമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ പ്രതികരണം. പാകിസ്താന്റെ വാഗ്ദാനം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം നയതന്ത്രപരമായ നീക്കങ്ങളിലൂടെ വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കന്നു.
Raveesh Kumar, MEA on Pakistan offering India consular access to Kulbhushan Jadhav: The proposal sent by Pakistan is being evaluated by us as per the guidelines given by ICJ. Whatever response is to be sent will be given by us timely through diplomatic channels. https://t.co/eQpXxJ410d
— ANI (@ANI) August 1, 2019
കുല്ഭൂഷണ് ജാദവിന് വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി ചോദ്യം ചെയ്ത് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഇന്ത്യയ്ക്കനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഉണ്ടായത്. വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര കോടതി, പാക് സൈനിക കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ കുല്‍ഭൂഷണ് നയതന്ത്ര സഹായം നല്‍കാൻ സൗകര്യം ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.