UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീർ: പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു കശ്മീര്‍ വിഭജിക്കാനും സംസ്ഥാനത്തിന് പ്രത്യേക പദവി നൽകി പോന്നിരുന്ന ആര്‍ട്ടിക്കിൾ 370 പിൻവലിക്കാനുമുള്ള കേന്ദ്ര സര്‍ക്കാർ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ നയം വ്യക്തമാക്കി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സര്‍ക്കാർ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുമ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധന ചെയ്യുന്നത്. തീരുമാനം കശ്മീരിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും നടപടി നിയമവിരുദ്ധവും ഏകാധിപത്യപരവുമാണെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.

അതിനിടെ, വിഭജിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. എണ്ണായിരത്തോളം സൈനികരെ കൂടി കശ്മീര്‍ താഴ്‍വരയില്‍ വിന്യസിച്ചിട്ടുണ്ട്.

എന്താണ് ആർട്ടിക്കിൾ 370? നടപ്പിലാകുന്നത് ഏഴ് പതിറ്റാണ്ടായി ആര്‍ എസ് എസ് കൊണ്ടുനടന്ന ലക്ഷ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍