UPDATES

ശിവരഞ്ജിത്തും നിസാമും പ്രണവും പരീക്ഷാ തട്ടിപ്പ് നടത്തി; ക്രമക്കേട് സ്ഥിരീകരിച്ച് പി.എസ്.സി, റാങ്ക് പട്ടികയിൽ നിന്നും പുറത്താക്കി

നഗരത്തിലെ മുന്ന് കേന്ദ്രങ്ങളിലായി പരീക്ഷ എഴതിയ ഇവർ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ പിഎസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം സ്ഥിരീകരിച്ച് പിഎസ് സി. കത്തിക്കുത്ത് കേസിലെ പ്രതികളും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ ക്രമക്കേട് നടന്നെന്നാണ് പിഎസ്.സി വിജിലൻസിന്റെ കണ്ടെത്തൽ.

കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ മുവരെയും റാങ്ക് പട്ടികയിൽ നിന്നൊഴിവാക്കാൻ പി എസ് സി യോഗം തീരുമാനിച്ചു. ഇവരെ പിഎസ് സി തെരഞ്ഞെടുപ്പ് നടപടികളിൽ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും കമ്മീഷൻ തീരുമാനിച്ചു.

നഗരത്തിലെ മുന്ന് കേന്ദ്രങ്ങളിലായി പരീക്ഷ എഴതിയ ഇവർ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനും അതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു. മുവർക്കും ഒരേസമയം ഉത്തരങ്ങള്‍ ലഭിച്ചെന്നാണ് പിഎസ്.സിയുടെ വിലയിരുത്തൽ.

പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. പിഎസ്‍സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂണിവേഴ്‍സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പിഎസ്‍സി വിജിലന്‍സ് തള്ളിക്കളയുന്നില്ല.

ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. കേരള പൊലീസിന്‍റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‍സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്.

 

കാശ്മീർ: മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും അറസ്റ്റിൽ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍