. നേരത്തെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും ഗാംഗുലിക്കും എതിരെ സമാന വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.
ഇരട്ട പദവിയില്‍ ഇന്ത്യന്‍ മുന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനോട് വിശദീകരണം തേടി നോട്ടീസ് അയച്ച ബിസിസിഐ നീക്കത്തെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്നാണ് ദാദയുടെ പ്രതികരണം.
‘ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ഫാഷനുണ്ട്… താത്പര്യ സംഘര്‍ഷം…. വാര്‍ത്തകളില്‍ നിറയാന്‍ നല്ല വഴി… ദൈവം ഇന്ത്യന്‍ ക്രിക്കറ്റിനെ സഹായിക്കട്ടെ… ദ്രാവിഡിന് ബിസിസിഐ എതിക്സ് ഓഫീസറില്‍ നിന്ന് നോട്ടീസ് ലഭിച്ചു’ – എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. കളിക്കളത്തിലെ ഇതിഹാസങ്ങളെ അപമാനിക്കുന്നതാണ് ഇത്തരത്തിലുള്ള നോട്ടീസുകള്‍ എന്ന് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. എവിടേക്കാണ് ഇതെല്ലാം പോവുന്നതെന്ന് മനസിലാവുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ദ്രാവിഡിനേക്കാള്‍ നല്ല മനുഷ്യനെ നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലതിന് ദ്രാവിഡിനെ പോലുള്ളവരുടെ സേവനം വേണം. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം തന്നെ രക്ഷിക്കണം എന്നും ഹര്‍ഭജന്‍ പറഞ്ഞു.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ബിസിസിഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്ന്‍ ദ്രാവിഡിനോട് വിശദീകരണം തേടിയിരിക്കുന്നത്. നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായ ദ്രാവിഡ് അതേ സമയം തന്നെ ഇന്ത്യ സിമിന്റ്സിന്റെ വൈസ് പ്രസിഡന്റുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ദ്രാവിഡിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഓഗസ്റ്റ് 16-നകം അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഡി.കെ ജെയ്ന്‍ പറഞ്ഞു. നേരത്തെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും ഗാംഗുലിക്കും എതിരെ സമാന വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.
New fashion in indian cricket …..conflict of interest ….Best way to remain in news …god help indian cricket ……Dravid Gets Conflict of Interest Notice from BCCI Ethics Officer https://t.co/3cD6hc6vsv.
— Sourav Ganguly (@SGanguly99) August 6, 2019
Really ?? Don’t know where it’s heading to.. u can’t get better person thn him for indian cricket. Sending notice to these legends is like insulting them.. cricket need their services for betterment.. yes god save indian cricket ? https://t.co/lioRClBl4l
— Harbhajan Turbanator (@harbhajan_singh) August 6, 2019