അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷമായിരിക്കും ഏഷ്യാകപ്പ് നടക്കുക
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാനുള്ള സാധ്യതകള്‍ അടയുന്നതായി റിപോര്‍ട്ടുകള്‍. മത്സരങ്ങളുടെ വേദി പാക്കിസ്ഥാനില്‍ ആയതുകൊണ്ടാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുത്തില്ലേക്കുമെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനം. മത്സരത്തിന്റെ വേദി മാറ്റണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷമാണ് ഏഷ്യാക്കപ്പ് നടക്കുക. ട്വന്റി- ട്വന്റി ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ നടക്കാനാണ് സാധ്യത.
അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷമായിരിക്കും ഏഷ്യാകപ്പ് നടക്കുക. അതേസമയം മത്സരത്തിന്റെ വേദി മാറ്റണമെന്ന ആവശ്യത്തെ പാക്കിസ്ഥാനും ശക്തമായി എതിര്‍ക്കുമെന്നും റിപോര്‍ട്ടുണ്ട്. കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സുഖകരമല്ലാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തുടരുകയും വേദി മാറ്റാന്‍ അധികൃതര്‍ തയ്യാറാവാതിരിക്കുകയും ചെയ്താല്‍ ടുര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്തിലാകും. അതേസമയം ഇന്ത്യക്ക്
മേല്‍ സമ്മര്‍ദം ചെലുത്തി മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ശ്രമിച്ചേക്കും. ഇന്ത്യയെ പോലുള്ള മികച്ച ടീമിന്റെ അഭാവം ഏഷ്യാക്കപ്പിന്റെ ശോഭ കെടുത്തും എന്നതിനാലാണിത്.