UPDATES

കായികം

ക്രിക്കറ്റ് താരങ്ങള്‍ക്കും ഉത്തേജക മരുന്ന് പരിശോധന;ബിസിസിഐ നാഡയുടെ പരിധിയില്‍

ക്രിക്കറ്റ് താരങ്ങള്‍ക്കും ഉത്തേജക മരുന്ന് പരിശോധന;ബിസിസിഐ നാഡയുടെ പരിധിയില്‍

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ പരിധിയില്‍ ബിസിസിഐയും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഉത്തേജക മരുന്ന് പരിശോധന നടത്താനുള്ള കായിക മന്ത്രാലയത്തിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ നാഡയുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് ബിസിസിഐ ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്ന് പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

മറ്റ് താരങ്ങളെല്ലാം ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയരാവുന്നുണ്ട് എന്നതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് കായിക സെക്രട്ടറി ആര്‍ എസ് ജുലാനിയ ബിസിസിഐ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ബിസിസിഐ നാഡയുടെ പരിധിയില്‍ വരുന്നതോടെ കളിക്കാരെ ഉത്തേജകമരുന്ന് പരിധോധനക്ക് വിധേയരാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയും ചെയ്യും.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍