UPDATES

പ്രളയം 2019

ഉരുള്‍പൊട്ടല്‍: വയനാട്ടില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി; മരണം ഇതുവരെ 28

നിലമ്പൂരിലെ കവളപ്പാറയില്‍ 40 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് സംശയം.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലുള്ള വലിയ ഉരുള്‍ പൊട്ടലുകളില്‍ വയനാട്ടില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിക്ഷോഭത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വയനാട് ജില്ലയില്‍ കഴിഞ്ഞ വഷത്തെ പ്രകൃതിക്ഷോഭത്തേക്കാള്‍ വലിയ ദുരന്തമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

നിലമ്പൂരിലെ കവളപ്പാറയില്‍ 40 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് സംശയം. വൈകീട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് 28 പേര്‍ മരിച്ചിട്ടുണ്ട്. ഏഴ് പേരെ കാണാനില്ല. സംസ്ഥാനത്താകെ 739 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 64013 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍