UPDATES

കാശ്മീരില്‍ ഇന്ത്യയും പാകിസ്താനും സമാധാനം പാലിക്കണമെന്ന് താലിബാന്‍

അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയ്‌ക്കൊപ്പമാണ് ഇക്കാര്യം താലിബാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. കര്‍സായിയും ഇക്കാര്യം പങ്കുവച്ചിരുന്നു. ഇത്തരത്തില്‍ പാകിസ്താന്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് തെറ്റായ കാര്യമാണ്.

കാശ്മീര്‍ പ്രശ്‌നത്തില്‍ സംഘര്‍ഷമൊഴിവാക്കി ഇന്ത്യയും പാകിസ്താനും സമാധാനം പാലിക്കണമെന്ന് ഭീകര സംഘടനയായ താലിബാന്‍. കാശ്മീര്‍ പ്രശ്‌നത്തെ അഫ്ഗാനിസ്താന്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി പാകിസ്താന്‍ ബന്ധിപ്പിക്കുന്നത് ശരിയല്ല എന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അഭിപ്രായപ്പെട്ടു. ദ ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും സമാനമായ അഭിപ്രായം പങ്കുവച്ചു. താലിബാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. കര്‍സായിയും ഇക്കാര്യം പങ്കുവച്ചിരുന്നു. ഇത്തരത്തില്‍ പാകിസ്താന്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് തെറ്റായ കാര്യമാണ് എന്ന് ഇരുവരും പറഞ്ഞു.

താലിബാനുമായി അഫ്ഗാനിസ്താന്‍ നേതൃത്വവും അമേരിക്കയും സമാധാന ചര്‍ച്ചകള്‍ നടത്തിവരുകയാണ്. അഫ്ഗാനിസ്ഥാന്റെ വലിയൊരു ഭാഗം താലിബാന്റെ നിയന്ത്രണത്തിലാണ്.
കാശ്മീരികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതോ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതോ ആയ നീക്കങ്ങള്‍ ഇന്ത്യയും പാകിസ്താനും സ്വീകരിക്കരുത് എന്ന് താലിബാന്‍ വക്താവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് ഹമീദ് കര്‍സായി ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍