വ്യാജ ആരോപണങ്ങളുടെ പേരില്‍ തട്ടിക്കൂടിയ സാമ്പത്തിക ക്രമക്കേട് കേസിലാണ് ഇവരെ വേട്ടയാടുന്നത് എന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് എന്നും എന്‍ഡിടിവി ആരോപിക്കുന്നു.
വിദേശത്തേയ്ക്ക് പോകാനിരുന്ന എന്‍ഡിടിവി ഉടമകള്‍ പ്രണോയ് റോയിയേയും രാധിക റോയിയേയും മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഇരുവര്‍ക്കും 16ന് ഇന്ത്യയിലേയ്കും മടങ്ങാനുള്ള ടിക്കറ്റുണ്ടായിരുന്നു. സാമ്പത്തിക തിരിമറി കേസില്‍ സിബിഐയുടെ ആവശ്യപ്രകാരമാണ് ഇരുവരേയും തടഞ്ഞത് എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.
അതേസമയം വ്യാജ ആരോപണങ്ങളുടെ പേരില്‍ തട്ടിക്കൂടിയ സാമ്പത്തിക ക്രമക്കേട് കേസിലാണ് ഇവരെ വേട്ടയാടുന്നത് എന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് എന്നും എന്‍ഡിടിവി ആരോപിക്കുന്നു.
Complete subversion of media freedom in action against NDTV founders
“In a complete subversion of basic rights, NDTV founders Radhika and Prannoy Roy were today prevented from leaving the country…(1/3)
— NDTV (@ndtv) August 9, 2019
എന്‍ഡിടിവിയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് എന്‍ഡിടിവി ഗ്രൂപ്പ് ഉടമകളായ പ്രണോയിയും രാധികയും ക്രമക്കേട് നടത്തി എന്നാണ് സിബിഐയുടെ ആരോപണം. കഴിഞ്ഞ വര്‍ഷെ ഇവരുടെ വീടുകളില്‍ സിബിഐ നടത്തിയ റെയ്ഡിനെതിരെ മാധ്യമലോകത്ത് നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. വിമര്‍ശിക്കുന്നവരെ ഒതുക്കുന്ന മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് ഇത് എന്ന് ആരോപിക്കപ്പെട്ടിരുന്നു.