അതിസാഹസിക രക്ഷാ പ്രവർത്തനത്തിലൂടെ അട്ടപ്പാടിയിലെ ഊരില്‍ നിന്നും ഗര്‍ഭിണിയെയും ഒന്നരവയസ്സുകാരനെയും ഉൾപ്പെടെ രക്ഷപ്പെടുത്തി. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയിലെ പട്ടിമാളം മേഖലയിരുന്നു രക്ഷാ ദൗത്യം.
ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്ത്തനത്തിലടെയാണ് കുടുംബത്തെ കരയിലെത്തിച്ചത്. രൗദ്രയായൊഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ കയറു കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെയെത്തിക്കുകയിരുന്നു.
പൂർണ ഗർഭിണി ലാവണ്യ ഉൾപ്പെടെയാണ് ഇത്തരത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. ഒന്നര വയസുള്ള തന്റെ കുഞ്ഞുൾപ്പെടെ ആദ്യം ഇക്കരയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉറ്റവരുടെ അടുത്തേക്ക് സുരക്ഷിതയായി ലാവണ്യ എത്തിയത്.
(വീഡിയോ കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്)