UPDATES

സോഷ്യൽ വയർ

മദ്യപിച്ച് ഡ്രൈവിങ്ങ്, ഫുട്പാത്തിൽ അപകടം സൃഷ്ടിച്ച് കാര്‍- വീഡിയോ

കാർ നിയന്ത്രണം വിട്ട്നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ട് റോഡിലാണ് സംഭവം. അപകടത്തിൽ ഫുട്പാത്തിലുണ്ടായ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കും വഴി യാത്രക്കാർക്കും പരിക്കേറ്റു.

ഇതിന്റെ ഒൻപതു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയും പുറത്ത് വന്നു. വാർത്ത ഏജൻസിയായ എഎൻഐയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

അപകടത്തിൽ നാലു പേർക്കു ഗുരുതരമായി പരുക്കേറ്റു. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പ്രതികരിച്ചു. ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഫുട്പാത്തിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാർ ഇടിച്ചുതകർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍