UPDATES

പാംപോറിൽ സൈനിക പോരാട്ടം മൂന്നാം ദിവസത്തിലേക്ക്

അഴിമുഖം പ്രതിനിധി

തുടർച്ചയായി മൂന്നാംദിവസവും  ശ്രീനഗറിലെ പാംപോറിൽ ഭീകരർ ഒളിച്ചിരിക്കുന്ന ഇ ഡി ഐ കെട്ടിടത്തിൽ  സൈനിക നടപടി  തുടരുന്നു. ഇന്നലെയും ഇന്നുമായി രണ്ടു ഭീകരരെ വധിച്ചു.

ഇനിയും ഒരാൾ  കൂടെ കെട്ടിടത്തിനകത്തു  പ്രവേശിച്ചിട്ടുണ്ടെന്നാണ് സൈന്യം കരുതുന്നത്. ഇന്ത്യൻ അതിർത്തിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ സംഘമാണ് ഏറ്റുമുട്ടലിനു നേതൃത്വം നല്‍കുന്നത്. ഭീകരർ വൻ ആയുധ ശേഖരത്തോടെയാണ് വന്നിട്ടുള്ളതെന്നും കെട്ടിടത്തിൽ ഒരുപാട് രക്ഷാതാവളങ്ങൾ ഉള്ളതുമാണ് ഏറ്റുമുട്ടൽ നീണ്ടുപോകാന്‍  കാരണമെന്നു ഒരു  സൈനിക വക്താവ് വ്യക്തമാക്കി.

കശ്മീർ യുവതയുടെ തൊഴിൽ പരമായ കഴിവുകൾ മെച്ചപ്പെടുത്താൻ ആരംഭിച്ചതാണെങ്കിലും മൂന്ന് മാസത്തോളമായി ഇവിടെ ക്‌ളാസ്സുകൾ നടക്കുന്നില്ല. എട്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ്    ഈ കെട്ടിടത്തിൽ  ഭീകരർ കൈയേറുന്നത് . ഈ    വർഷം ഫെബ്രുവരിയിൽ ആണ് ഇവിടെ ആദ്യം ആക്രമണം ഉണ്ടായത്. അത് 48 മണിക്കൂർ നീണ്ടു നിന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍