UPDATES

സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാനം കണ്ണൂരില്‍ സംഘപരിവാറിനും വേണ്ട: എംടി രമേശ്

അഴിമുഖം പ്രതിനിധി

കണ്ണൂരിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായി ബിജെപി നേതാവ് എംടി രമേശ്. സിപിഐഎം ചോരക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ കണക്കുതീര്‍ക്കുമെന്നും പിണറായി വിജയന് മുന്നില്‍ മുട്ടു മടക്കുന്നതിനേക്കാള്‍ നല്ലത് ബലിദാനി ആകുന്നതാണെന്നും എംടി രമേശ് പറഞ്ഞു. സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാനം കണ്ണൂരില്‍ സംഘപരിവാറിനും വേണ്ടയെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

എംടി രമേശന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കണ്ണൂരിലെ നിലവിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയ എംടി രമേശിനെതിരെ കേസ് എടുക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധകാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍