മാത്യു കിഴക്കേച്ചിറ എന്ന വൈദികന് ഈ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
നിവിന്‍ പോളിയും നയന്‍താരയും അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രമയിലെ ‘ കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന പാട്ടിന് വന്‍ സ്വീകാര്യതയാണ് ആളുകള്‍ക്കിടയില്‍ ലഭിച്ചത്. പ്രായഭേദമന്യേ ഈ പാട്ടിന് പലരും ഡാന്‍സ് കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മാത്യു കിഴക്കേച്ചിറ എന്ന വൈദികന് ഈ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
രാജേഷ് ജോസഫ് എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആദ്യം പങ്കുവെച്ചിരുന്നത്. പിന്നീട് നിവിന്‍ പോളി ആക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഇത് പങ്കുവെക്കപ്പെടുകയുണ്ടായി. ഇത് ഔദ്യോഗിക പേജാണോ എന്ന് വ്യക്തമല്ല.
കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രംകൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ.