അഞ്ച് പേരാണ് പ്രതികള്‍. ഇതില്‍ രണ്ട് പേര് സ്ത്രീകളാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് ചുട്ടുകൊന്നു. 23കാരനായ അഭിഷേക് പാല് ആണ് കൊല്ലപ്പെട്ടത്. സവര്‍ണ സമുദായത്തില്‍പ്പെട്ട ശിവാനി ഗുപ്ത എന്ന യുവതിയെ പ്രണയിച്ചതിന്റെ പേരിലാണ് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് ഇത് ചെയ്തത് എന്നാണ് പ്രതികള്‍ പറഞ്ഞത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ പോകുമ്പോളാണ് അഭിഷേക് പാലിനെ ആക്രമിച്ചത്. മകന് കൊല്ലപ്പെട്ടതറിഞ്ഞ് അമ്മ രാംബേട്ടി ഹൃദയാഘാതം മൂലം മരിച്ചു. അമ്മയുള്ള ആശുപത്രിയില്‍ തന്നെയാണ് മകനേയും പ്രവേശിപ്പിച്ചത്. അഞ്ച് പേരാണ് പ്രതികള്‍. ഇതില്‍ രണ്ട് പേര് സ്ത്രീകളാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പ്രതികളിലൊരാളായ രാധേ ഗുപ്തയാണ് ശിവാനിയെ എടുത്തുവളര്‍ത്തിയത്. ചിലപ്പോള്‍ കുടുംബത്തിന്റേയും സമുദായത്തിന്റേയും അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി ഇങ്ങനെ ചിലത് ചെയ്യേണ്ടി വരും എന്നാണ് രാധേ ഗുപ്ത പൊലീസിനോട് പറഞ്ഞത്. താനാണ് ശിവാനിയെ എടുത്തുവളര്‍ത്തിയത് എന്ന് മുഖ്യ പ്രതി രാധേ ഗുപ്ത പറയുന്നു. രാധേ ഗുപേതയുടെ ഭാര്യ ദാലിയും കേസില്‍ പ്രതിയാണ്. ഇരുവരും ശിവാനിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പരാതിയുണ്ട്.
ചിലപ്പോള്‍ കുടുംബത്തിന്റേയും സമുദായത്തിന്റേയും അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി ഇങ്ങനെ ചിലത് ചെയ്യേണ്ടി വരും എന്നാണ് രാധേ ഗുപ്ത പൊലീസിനോട് പറഞ്ഞത്. അതേസമയം ചെയ്തതില്‍ അഭിമാനം തോന്നുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല എന്നും രാധേ ഗുപ്ത പറഞ്ഞു.