UPDATES

സ്ത്രീ

തലവേദനയ്ക്ക് കാരണങ്ങള്‍ പലത് ; കൂടുതല്‍ അറിയാം

തലച്ചോറിനകത്തോ അതിന്റെ ആവരണത്തിലോ ഉണ്ടാകുന്ന രക്തസ്രാവം, തലച്ചേറിനുള്ളിലെ മുഴകള്‍, തലച്ചോറിനുള്ളിലെ അണുബാധ, തലയോട്ടിക്കുള്ളിലെ സമ്മര്‍ദം കൂടുന്ന അവസ്ഥ എന്നിവയാണ് തലവേദനയുടെ എറ്റവും അപകടകരമായ കാരണങ്ങള്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവപ്പെടാത്തവര്‍ ആരും ഉണ്ടാവില്ല. അത്രമേല്‍ സാധാരണമാണ് തലവേദന.തലവേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്.അതില്‍ വലിയൊരു ശതമാനം തലവേദനയും വൈദ്യസഹായം ഇല്ലാതെ വിശ്രമിച്ചാല്‍ മാറുന്നതാണ്. എന്നാല്‍ ചില തലവേദനകള്‍ക്ക് അടിയന്തര പരിശോധനയും ചികിത്സയും ആവശ്യമുണ്ട്.

അപകടങ്ങളോ വീഴ്ചയോ അനുബന്ധിച്ചുള്ള തലവേദന, പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന,ഗര്‍ഭകാലത്തോ പ്രസവത്തോടെയോ ഉണ്ടാകുന്ന തലവേദന, പനി, കഴുത്ത് വേദന, വെളിച്ചം കാണുന്നതില്‍ ബുദ്ധിമുണ്ട് തുടങ്ങിയ കാരണത്താലുള്ള തലവേദന,തലവേദനയ്ക്കൊപ്പം കാഴ്ചക്കുറവ്, ഛര്‍ദി, വസ്തുക്കളെ രണ്ടായി കാണുക, ശരിയായ ബോധം ഇല്ലാത്ത അവസ്ഥ, ബലക്കുറവ് എന്നിവ ഉണ്ടെങ്കില്‍ അങ്ങനെ പല കാരണങ്ങളാല്‍ തലവേദന ഉണ്ടാകും. തലച്ചോറിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം കാഴ്ചതകരാറുകള്‍, സൈനസെറ്റിസ്, മോണവീക്കം, ചെവിയുടെ പ്രശ്നങ്ങള്‍ എന്നിവയും തലവേദന ഉണ്ടാക്കാം.

തലച്ചോറിനകത്തോ അതിന്റെ ആവരണത്തിലോ ഉണ്ടാകുന്ന രക്തസ്രാവം, തലച്ചേറിനുള്ളിലെ മുഴകള്‍, തലച്ചോറിനുള്ളിലെ അണുബാധ, തലയോട്ടിക്കുള്ളിലെ സമ്മര്‍ദം കൂടുന്ന അവസ്ഥ എന്നിവയാണ് തലവേദനയുടെ എറ്റവും അപകടകരമായ കാരണങ്ങള്‍.എന്നാല്‍ സാധാരണയായി ദിവസവും കണ്ടുവരുന്ന തലവേദനയുടെ കാരണം മൈഗ്രേനോ അമിത ടെന്‍ഷന്‍ മൂലമുണ്ടാകുന്ന ടെന്‍ഷന്‍ മൈഗ്രേനോ ആയിരിക്കാം.

ലക്ഷണങ്ങള്‍ അനുഭപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്. വല്ലപ്പോഴും മാത്രം വരുന്ന തീവ്രമല്ലാത്ത തലവേദനകള്‍ക്ക് താല്‍ക്കാലികമായ വേദനാസംഹാരികള്‍ ഉപയോഗിച്ചാല്‍ മതിയാകും. എന്നാല്‍ തീവ്രമായ ദൈനംദിനചര്യകളെ ബാധിക്കുന്നതരത്തിലുള്ള തലവേദനകള്‍ക്ക് വിദഗ്ധചികിത്സ ആവശ്യമാണ്. തലവേദനയുടെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാനായി തലച്ചോറിന്റെ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ വേണ്ടി വരും.ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ തലവേദന ഉണ്ടായെങ്കില്‍ അഥവാ മാസത്തില്‍ 10 തവണയില്‍ കൂടുതല്‍ വേദന സംഹാരി ഉപയോഗിക്കേണ്ടി വരുന്നെങ്കില്‍ മൈഗ്രേനോ ടെന്‍ഷന്‍ ടൈപ്പ് തലവേദനക്കോ ചികിത്സ തേടുക. 3 – 6 മാസം വരെ ഇതിനുള്ള മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വരാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍