ടൊറന്റോ ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായം നേടി അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ടീസർ റിലീസ് ചെയ്തു. നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ ഉൾപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. കാണികളിൽ ചിത്രത്തിന്റെ മുഴുവൻ ആകാംഷയും നിറയ്ക്കുന്നതാണ്
രണ്ട് മിനിറ്റ് നീണ്ടു നിൽക്കുന്ന ടീസർ.
അറക്കാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഒരു പോത്ത് വിരണ്ടോടുന്നതും അത് ഒരു ഗ്രാമത്തെ മുഴുവന്‍ പിടിച്ചുലയ്ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും ടീസർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആന്റണ വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവർ ആരെയും ടീസറിൽ വ്യക്തമായി കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുക്കിയിരിക്കുന്നത്. മനൂഷ്യനിലെ മൃഗ സ്വഭാവം കൂടിയാണ് ജല്ലിക്കെട്ട് വെള്ളിത്തിരയിലെത്തിക്കുന്നത്. 3000ത്തോളം ആളുകള്‍ പങ്കെടുത്ത രംഗങ്ങള്‍ ജല്ലിക്കെട്ടില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
100മിനുറ്റില്‍ താഴെയാകും ചിത്രത്തിന്റെ ദൈര്‍ഘ്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരൻ തന്നെയാണ് ജല്ലിക്കെട്ടിനും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിങ്ങ്. എസ് ഹരീഷ്, ആര് ജയകുമാർ എന്നിവർ തിരക്കഥ തയ്യാറാക്കിയിട്ടുള്ള ജല്ലിക്കെട്ട് ഫ്രൈഡേ ഫിലും ഹൗസിന്റെ ബാനറില്‍ ഒ തോമസ് പണിക്കറാണ് നിർമ്മിച്ചിരിക്കുന്നത്.