UPDATES

എഡിറ്റര്‍

ഹിലാരിയെ ജയിപ്പിക്കാൻ ശ്രീലങ്കൻ തമിഴരുടെ വക 1008 തേങ്ങ

ഇനീപ്പോ റോക്കറ്റ് വിക്ഷേപണമായാലും ശരി അമേരിക്കൻ തിരഞ്ഞെടുപ്പായാലും ശരി നമുക്ക് തേങ്ങ വിട്ടൊരു കളിയില്ല. വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൺ വിജയിക്കാൻ വേണ്ടി 1008 തേങ്ങ ഉടക്കാൻ പോവുകയാണ് ശ്രീലങ്കൻ തമിഴർ. ജാഫ്‌നയിലെ നല്ലൂരിൽ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ കന്ദസാമി ക്ഷേത്രത്തിൽ വെച്ചാണ് ചടങ്ങുകൾ നടത്തുക. 

യു എസ് തിരഞ്ഞെടുപ്പിൽ ഹിലരിക്ക് വിജയം കൈവരിക്കുവാൻ 1008 തേങ്ങ ഉടക്കുമെന്നും, അവർ വിജയിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയെന്നു തമിഴ്‌നാട് നാഷണൽ അലയൻസ് പാർട്ടി അംഗം എം. കെ. ശിവലിംഗം പറഞ്ഞു. ക്ലിന്റൺ ഭരണത്തിലേറിയാൽ തങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തതാണ് സാധിക്കുമെന്നാണ് അവർ കരുതുന്നത്. ജാഫ്‌ന പള്ളിയിൽ 1008 മെഴുകുതിരിയും കത്തിക്കും.  

കൂടുതൽ വായിക്കാൻ : https://goo.gl/Ta4bMJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍