UPDATES

ഇപ്പോള്‍ മോദിക്കു കൈയടിക്കുന്നവര്‍ 90 ശതമാനം ഇന്ത്യക്കാരും മണ്ടന്‍മാരാണെന്ന എന്റെ പോയിന്റ് ശരിവയ്ക്കുന്നു; ജ. കട്ജു

അഴിമുഖം പ്രതിനിധി

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച നടപടി ഇതുവരെയുള്ള പ്രവര്‍ത്തനത്തിലാകെ നിരാശ ബാധിച്ച ഒരു ഭരണകൂടത്തിന്റെ ബലപ്രദര്‍ശനം മാത്രമാണെന്ന വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജ. മാര്‍ക്കണ്ഡേയ് കട്ജു.

നോട്ടുകള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനു കൈയടിക്കുന്ന ഭൂരിഭാഗവും തെളിയിക്കുന്നത് താന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ 90 ശതമാനം ഇന്ത്യക്കാരും മണ്ടന്‍മാരാണെന്ന വസ്തുതയാണെന്നും കട്ജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 500 ന്റെയും 1000 ന്റെയും കറന്‍സികള്‍ നിരോധിച്ചാല്‍ അഴിമതിയും കള്ളപ്പണവും ഇല്ലാതാകും എന്നാണോ ഗൗരവമായി കരുതുന്നതെന്നാണു കട്ജു ചോദിക്കുന്നത്. ഇതൊരു ബഹളം വയ്ക്കല്‍ മാത്രമാണ്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്താണോ അതുപോലെ എന്നും ജ. കട്ജു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍