അഴിമുഖം പ്രതിനിധി
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് നാസി ശൈലിയില്‍ ലഭിച്ച സല്യൂട്ടും അഭിവാദ്യം ചെയ്യുന്ന മുദ്രാവാക്യവും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാണ്. വാഷിംഗ്ടണില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുള്ള വിജയാഹ്ലാദ പരിപാടികളിലൊന്നായിരുന്നു ഇത്.
ഹെയ്ല്‍ ട്രംപ്, ഹെയ്ല്‍ അവര്‍ പീപ്പിള്‍, ഹെയ്ല്‍ വിക്ടറി ഇതായിരുന്നു മുദ്രാവാക്യം. ഹെയ്ല്‍ ഹിറ്റ്ലര്‍ മാതൃകയില്‍. ഇതിന് പിന്നാലെ വലതു കൈ ഉയര്‍ത്തി നാസി ശൈലിയില്‍ സല്യൂട്ടും. നാഷണല്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തലവനും സമീപകാലത്ത് തീവ്ര വലതുപക്ഷത്തെ സൂചിപ്പിക്കുന്ന ആള്‍ട്ട് റൈറ്റ് എന്ന വാക്കിന് പ്രചാരം നേടിക്കൊടുക്കുകയും ചെയ്ത വ്യക്തിയാണ് റിച്ചാഡ് സ്പെന്‍സര്‍. നാസി ജര്‍മ്മനിയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ ലൂഗെന് പ്രെസെ എന്ന് വിളിച്ചിരുന്നു. ഇതേ ജര്‍മ്മന്‍ വാക്ക് സ്പെന്‍സറും ഉപയോഗിച്ചു. അമേരിക്ക തൊട്ട് മുമ്പത്തെ തലമുറ വരെ ഒരു വെളുത്ത രാജ്യമായിരുന്നു. നമുക്ക് വേണ്ടി ഉണ്ടാക്കിയ രാജ്യം. ഈ രാജ്യം നമുക്ക് മാത്രം അവകാശപ്പെട്ടതാണ് – സ്പെന്സര്പറയുന്നു. പ്രതികരണമായി കൂടുതല്‍ കയ്യടികളും നാസി സല്യൂട്ടുകളും….