UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലമ്പൂര്‍ വനമേഖലയില്‍ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായി നടന്ന ഏറ്റമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയിലായിരുന്നു ശക്തമായ ഏറ്റുമുട്ടല്‍ നടന്നത്. ഏഴോളം പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടുവെന്നാണു പൊലീസ് പറഞ്ഞത്. കഴിഞ്ഞാഴ്ചയും ഇവിടെ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടല്‍ നടന്നിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍