തന്റെ അഭിനയജീവിതത്തിന്റ നീണ്ട വര്‍ഷങ്ങളില്‍ നിരവധി സുന്ദരിമാര്‍ക്കൊപ്പം നൃത്ത ചുവടുകള്വച്ചിട്ടുണ്ട് അമിതാഭ് ബച്ചന്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സംഗീത വീഡിയോ ചില പുതുമകള്‍ സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയായിരുന്നു ഇത്തവണ ബച്ചന്റെ കൂടെ നൃത്തം ചവിട്ടിയത്. ഫിര്‍ സെ എന്ന ഈ സംഗീത വിഡിയോയിലൂടെ അമൃത ഓണ്‍സ്ക്രീന്‍ ജീവിത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
വിനോദവ്യവസായത്തിലെ പുതുമുഖമൊന്നുമല്ല അമൃത. പ്രകാശ് ഝായുടെ ജയ് ഗംഗാജല്‍, കുനാല്‍ കോഹ്ലിയുടെ ഫിര്‍ സെ എന്നീ ചിത്രങ്ങള്‍ക്കായി അവര്‍ പാടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് നീങ്ങാനാണ് ഈ മുഖ്യമന്ത്രി പത്നിയുടെ തീരുമാനം. കൂടെയുള്ളതാവട്ടെ സാക്ഷാല്‍ അമിതാഭ് ബച്ചനും.
തെക്കന്‍ മുംബെയിലെ ഒരു ഓപ്പറ ഹൗസില്‍ ചൊവ്വാഴ്ചയാണ് സംഗീയ വീഡിയോയുടെ ചിത്രീകരണം നടന്നത്. ഭൂഷന് കുമാര്‍ നിര്‍മ്മിച്ച സംഗീത വീഡിയോയ്ക്കായി അഹമ്മദ് ഖാനാണ് കോറിയോഗ്രാഫി നിര്‍വഹിച്ചത്. ചുവന്ന വസ്ത്രങ്ങള്‍ ധരിച്ചുവന്ന അമൃത മനംമയക്കുന്ന കാഴ്ചയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിന്നീട് ബച്ചന് ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
കൂടുതല്‍ വായിക്കാന്‍; https://goo.gl/ZXqpuh