UPDATES

demon-etisation

ജനാര്‍ദ്ദന റെഡ്ഡി 100 കോടി കള്ളപ്പണം വെളിപ്പിച്ചുവെന്ന് ആരോപണം

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ഖനി വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്രൈവറായ കെസി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലാണ് ആരോപണം വന്നിരിക്കുന്നത്. ബംഗളൂരിവിലെ സ്‌പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്കിന്റെ ഡ്രൈവറാണ് രമേഷ്.

മകളുടെ ആഡംബര വിവാഹത്തിനു മുമ്പായിട്ട് റെഡ്ഡി 100 കോടിയുടെ കള്ളപ്പണം ഭീം നായികിന് 20 ശതമാനം കമ്മീഷന്‍ നല്‍കി വെളുപ്പിച്ചുവെന്നും ഇതിനെക്കുറിച്ച് തനിക്ക് അറിയാവുന്നതിനാല്‍ ഇരുവരും നിരന്തരം ഭീഷണിപ്പെടുത്തുവായിരുന്നുവെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ബംഗളൂരുവില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ മധൂരിലെ ഒരു ലോഡ്ജ് മുറിയിലാണ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍