UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണ ബാങ്കുകള്‍ക്ക് നോട്ട് നല്‍കണം; നയപരമായ കാര്യമായതിനാല്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി

സര്‍ക്കാരിന്‌റെ നയപരമായ വിഷയമായതിനാല്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന്‍ കോടതി

സഹകരണ ബാങ്കുകള്‍ക്ക് മറ്റ് ബാങ്കുകള്‍ക്കെന്ന പോലെ കറന്‍സി നോട്ടുകള്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. അതേസമയം സര്‍ക്കാരിന്‌റെ നയപരമായ വിഷയമായതിനാല്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി അറിയിച്ചു. നോട്ട് വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ഹൈക്കോടതികളിലേയും കേസുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നോട്ട് വിഷയത്തിലെ കേസുകള്‍ ഭരണഘടനാ ബഞ്ചിന് വിട്ടു. അസാധു നോട്ടുകള്‍ മാറാനുള്ള സമയപരിധി നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍