മുന്‍ വൈരാഗ്യത്താല്‍ കൊല നടത്തിയതാവാമെന്നാണ് പോലീസ് കരുതുന്നത്
ബംഗളൂരുവില്‍ അഭിഭാഷക യുവതിയെ കഴുത്തറുത്ത് കൊന്നു. നോര്‍ത്ത് ബംഗളൂരുവില്‍ കനകപുര സ്വദേശിനിയായ ജ്യോതി കുമാരിയാണ് (25) കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കോര്‍ഡ് റോഡില്‍ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു സംഭവം. സംഭവസ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് റോഡ് മുറിച്ചുകടന്നു പോകുമ്പോഴല് യുവതിയെ ഒരു യുവാവ് സമീപത്തേക്കുവന്ന് അക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണം ചെറുത്ത് യുവാവിനെ ജ്യോതിലക്ഷ്മി തള്ളിമാറ്റി. തുടര്‍ന്ന് യുവാവ് കത്തിയെടുത്ത് ജ്യോതിലക്ഷ്മിയുടെ കഴുത്തില്‍ വെട്ടിവീഴ്ത്തി കടന്നുകളഞ്ഞു.
പോലീസ് എത്തിയാണ് രക്തത്തില്‍ കുളിച്ചുകിടന്ന ജ്യോതിലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുന്നതിനു മുമ്പെ മരണം സംഭവിച്ചിരുന്നു. ജ്യോതിലക്ഷ്മിയുടെ മൊബൈല്‍ ഫോണോ ആഭരണങ്ങളോ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മുന്‍ വൈരാഗ്യത്താല്‍ കൊല നടത്തിയതാവാമെന്നാണ് പോലീസ് കരുതുന്നത്.