UPDATES

കായികം

ഇത്തവണത്തെ ഗോള്‍ ഓഫ് ദ സീസണിന് അര്‍ഹത എന്തുകൊണ്ടും കോസ്റ്റയുടെ ഗോളിന് തന്നെ!

ഗോള്‍ പോസ്റ്റില്‍ നിന്ന് 35 യാര്‍ഡ് അകലെ, കോസ്റ്റാ ഇടകാലില്‍ തൊടുത്ത പന്ത് ഗോളിയെ കബളിപ്പിച്ച് കോര്‍ണറില്‍ പറന്ന് ഇറങ്ങിയത് അതിമനോഹരമായിരുന്നു

ഡര്‍മ്സ്റ്റഡിനെ 1-0 ന് തകര്‍ത്ത് ജര്‍മന്‍ ചാമ്പ്യന്മാരായ ബയറണ്‍ മ്യുണിക്ക് ബുണ്ടസ് ലിഗിലെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചതിന് കടപ്പെട്ടിരിക്കുന്നത് ഡഗ്ലസ് കോസ്റ്റയോടാണ്. ഡര്‍മ്സ്റ്റഡിന്റെ പൂട്ടുകള്‍ പൊളിച്ച് അക്രമണകാരിയായ ഈ ബ്രസീലിയന്‍ മിഡ്ഫില്‍ഡറുടെ ഇടം കാലില്‍ നിന്ന് പോയ ഷോട്ടാണ് ബയറണ്‍ മ്യൂണിക്കിന് മുന്‍ പന്തിയില്‍ എത്തിച്ചത്.

ഗോള്‍ പോസ്റ്റില്‍ നിന്ന് 35 യാര്‍ഡ് അകലെ, കോസ്റ്റാ ഇടകാലില്‍ തൊടുത്ത പന്ത് ഗോളിയെ കബളിപ്പിച്ച് കോര്‍ണറില്‍ പറന്ന് ഇറങ്ങിയത് അതിമനോഹരമായിരുന്നു. യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ എഫ് സി പോര്‍ട്ടോയ്‌ക്കെതിരെ ക്രിസ്റ്റിയാനോ റോണാള്‍ഡോ 40 യാര്‍ഡ് അകലെ നിന്ന് എടുത്ത ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കോസ്റ്റയുടെ ഗോള്‍.


കോസ്റ്റയുടെ ഗോളായിരുന്നു ബയറണ്‍ മ്യുണിക്കിനെ ബുണ്ടസ് ലിഗിലെ പട്ടികയില്‍ മുന്‍ നിരയില്‍ എത്തിച്ചത്. ഇത്തവണത്തെ ഗോള്‍ ഓഫ് ദ സീസണിന് എന്തുകൊണ്ടും അര്‍ഹത കോസ്റ്റയുടെ ഗോളിന് തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍