UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം; രാജി വയ്ക്കില്ലെന്ന് മണി

വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അഞ്ചേരി ബേബി വധക്കേസില്‍ കോടതി വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോടതി വിധി വന്ന സാഹചര്യത്തില്‍ മണി മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മണിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.

അതേസമയം രാജി വയ്ക്കില്ലെന്ന് എംഎം മണി വ്യക്തമാക്കി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും മണി അറിയിച്ചു. ഇത് കൊണ്ട് എന്‌റെ രോമത്തിന് പോലും പോറലേല്‍പ്പിക്കാനാവില്ല. നിയമപരമായ കാര്യങ്ങളെ അങ്ങനെയും രാഷ്ട്രീയമായ കാര്യങ്ങളെ അങ്ങനെയും നേരിടുമെന്നും എംഎം മണി വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍