മണിയാശാന്റെ വണ്‍ ടൂ ത്രീ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
മണിയാശാന്റെ വണ്‍ ടൂ ത്രീ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എംഎം മണി 2012 മെയ് 25-ന് മണക്കാട് വച്ച് നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ വിടുതല്‍ ഹര്‍ജി (അഞ്ചേരി ബേബി വധക്കേസ്) തള്ളിയതിനെ തുടര്‍ന്നാണ് വീണ്ടും പ്രചരിക്കുന്നത്. 1982-ല്‍ നവംബര്‍ 13-ന് അഞ്ചേരി ബേബിയെ വധിച്ചതിനെക്കുറിച്ചായിരുന്നു മണി വിശദമായി പ്രസംഗിച്ചത്. ബേബിയെ കൂടാതെ മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്, ബാലു തുടങ്ങിയവരുടെ കൊലപാതകങ്ങളും അക്കമിട്ടാണ് മണി പറഞ്ഞത്. ‘ഒന്നിനെ വെടിവച്ചു കൊന്നു, ഒന്നിനെ തല്ലികൊന്നു, ഒന്നിനെ വെട്ടികൊന്നു’ എന്നായിരുന്നു മണി കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്.