UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രിയുമായി ചര്‍ച്ച

ഇന്ന് അര്‍ധരാത്രി 12 മുതലാണ് പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തും.പണിമുടക്ക് പ്രഖ്യാപിച്ച സംഘടന പ്രതിനിധികളുമായും മാനേജ്‌മെന്റുമായും ഇന്ന് രാവിലെ പത്തിന് മന്ത്രിയുടെ ചേംബറില്‍ യോഗം ചേരും. നാലു തൊഴിലാളി സംഘടപകാളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുക, വാഗ്ദാനം ചെയ്ത ഡിഎ അനുവദിക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങള്‍.

ഇന്ന് അര്‍ധരാത്രി 12 മുതലാണ് പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഐ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും യുഡിഎഫ് സംഘടനയായ ടിഡിഎഫും നാളെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു സംഘടനയായ കെഎസ്ആര്‍ടിഇഎ ഇന്ന് മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ റിലേ നിരാഹാരസമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍