ഇന്ത്യയില്‍ ആദ്യമായി ദളിത് സമുദായങ്ങളില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് സാവിത്രിബായ് ഫൂലെയാണ്.
സാമൂഹ്യപരിഷ്കര്‍ത്താവ് സാവിത്രിബായ് ഫൂലെയുടെ 186ആം ജന്മദിനമാണ് ഇന്ന്. ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങളിലും നവോത്ഥോന പ്രസ്ഥാനത്തിലും മഹത്തായ പങ്കുള്ള വിപ്ലവകാരിയാണ് സാവിത്രിബായ് ഫൂലെ. വിഖ്യാത സാമൂഹ്യ പരിഷ്കര്‍ത്താവും ജീവിതപങ്കാളിയുമായ ജ്യോതിറാവു ഫൂലെയ്ക്കൊപ്പം മഹാരാഷ്ട്രയിലെ ജാതിവിരുദ്ധ പ്രസ്ഥനത്തിന് സജീവമായ നേതൃത്വം നല്കി. 186ആം ജന്മദിനത്തില് സാവിത്രിബായ് ഫൂലെയ്ക്ക് ആദരം അര്‍പ്പിച്ച് കൊണ്ടുള്ള ഡൂഡിലാണ് ഗൂഗിള്‍ വച്ചിരിക്കുന്നത്.
1831 ജനുവരി മൂന്നിനാണ് സാവിത്രിബായുടെ ജനനം. ഇന്ത്യയില്‍ ആദ്യമായി ദളിത് സമുദായങ്ങളില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് സാവിത്രിബായ് ഫൂലെയാണ്. പൂനെയിലെ ഫിദെവാഡയിലാണ് സ്കൂള്‍ തുടങ്ങിയത്. സാവിത്രിബായും ജ്യോതിറാവുവും ചേര്‍ന്ന് വിധവകള്‍ക്കായി അഭയകേന്ദ്രവും ആരംഭിച്ചു. 1897 മാര്‍ച്ച് 10ന് സാവിത്രിബായ് ഫൂലെ അന്തരിച്ചു.