UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഡ്വ. എം കെ ദാമോദരന് ജയരാജന്‍ സിന്‍ഡ്രോം: എംടി രമേശ്

ഉന്നത ഗൂഡാലോചനയുടെ ഭാഗമായാണ് ദാമോദരന്‍ ശാരീരിക ആസ്വാസ്ഥ്യത്തിന്റെ പേര് പറഞ്ഞ് കേസില്‍ ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ചതെന്നും രമേശ്

അഡ്വ. എം കെ ദാമോദരനെതിരെയും സിപിഎമിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ലാവലിന്‍ കേസില്‍ ഹാജരാകാത്ത ദാമോദരന്, ജയരാജന്‍ സിന്‍ഡ്രോമാണെന്നും ഉന്നത ഗൂഡാലോചനയുടെ ഭാഗമായാണ് ശാരീരിക ആസ്വാസ്ഥ്യത്തിന്റെ പേര് പറഞ്ഞ് കേസില്‍ ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ചതെന്നും രമേശ് കുറ്റപ്പെടുത്തി.

സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ നടക്കാന്‍ പോകുന്നതുകൊണ്ട് കേസ് കോടതിയില്‍ വരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സിപിഎം ഭയക്കുകയാണ്. കോടതിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശം വന്നാല്‍ അതും ചര്‍ച്ചയാക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് അസുഖത്തിന്റെ പേര് പറഞ്ഞ് ദാമോദരനെക്കൊണ്ട് കേസ് നീട്ടിവെപ്പിച്ചതെന്നും രമേശ് വിമര്‍ശിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍