UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവര്‍ഷ രാത്രിയില്‍ ഡല്‍ഹിയിലും പീഡനം നടന്നു

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഒരു യുവതിയെ വാഹനത്തില്‍ നിന്നും വലിച്ച് താഴെയിട്ടു പീഡിപ്പിക്കുകയായിരുന്നു; ജനക്കൂട്ടം പോലീസ് പോസ്റ്റ് ആക്രമിച്ചു; കസ്റ്റഡിയില്‍ എടുത്തവരെ രക്ഷപ്പെടുത്തി

പുതുവര്‍ഷ തലേന്ന് ബംഗ്‌ളൂരുവില്‍ സ്ത്രീകളെ പീഡിപ്പിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹിയിലും സമാനസംഭവം അരങ്ങേറിയതായി പോലീസ് പറയുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഒരു യുവതിയെ വാഹനത്തില്‍ നിന്നും വലിച്ച് താഴെയിട്ടു പീഡിപ്പിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഡിസംബര്‍ 31ന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണം നടന്നതെന്നും പോലീസ് വ്യക്തമാക്കി.

ഒരു പുരുഷനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നീലയും മഞ്ഞയും ഷര്‍ട്ട് ധരിച്ച രണ്ട് യുവാക്കളായിരുന്നു അക്രമത്തിന് പിന്നില്‍. പോലീസിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സംഭവത്തെ കുറിച്ച് സ്ത്രീ പരാതി നല്‍കിയിട്ടില്ലെങ്കിലും 24 ഓളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബൈക്കില്‍ പോവുകയായിരുന്ന സ്ത്രീയെ രണ്ട് പേര്‍ ആക്രമിക്കുന്നത് കണ്ടാണ് തങ്ങള്‍ ഇടപെട്ടതെന്ന് പോലീസ് പറയുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ബാദ്ര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം പോലീസിനെ വളയുകയായിരുന്നു. ജനം കൂടുന്നുത് കണ്ട് ഭയന്ന സ്ത്രീയും പുരുഷനും പെട്ടെന്ന് തന്നെ ബൈക്കോടിച്ച് രക്ഷപ്പെട്ടു. രാത്രിയില്‍ ജനക്കൂട്ടം ബാദ്ര പോലീസ് പോസ്റ്റ് ആക്രമിക്കുകയും കല്ലെറിയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കസ്റ്റഡിയില്‍ എടുത്തവരെ ജനക്കൂട്ടം രക്ഷിക്കുകയും ചെയ്തു. പോലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍