UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിര്‍ഗിസ്ഥാനില്‍ ജനവാസ മേഖലയിലേക്ക് വിമാനം തകര്‍ന്നുവീണ് 32 പേര്‍ മരിച്ചു

വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍

കിര്‍ഗിസ്ഥാനിലെ മുഖ്യവിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞിനിടെ ഇറങ്ങാന്‍ ശ്രമിച്ച ചരക്ക് വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ 32 പേര് മരിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജനവാസ മേഖലയായ ഡച്ചാ-സൂവിലാണ് വിമാനം തകര്‍ന്നുവീണത്.

മരിച്ചവരിലേറെയും ഗ്രാമവാസികളാണ്. ഹോംഗ്‌കോംഗില്‍ നിന്നും കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക് വഴി ഇസ്താംബുളിലേക്ക് പോകുകയായിരുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന നാല് പൈലറ്റുമാരും മരിച്ചതായി കിര്‍ഗിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍