2008ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ആന്‍ഡ്രി സ്റ്റാഡ്നിക്കിനെയാണ് രാംദേവ് സൗഹൃദ മത്സരത്തില്‍ ഗോദയില്‍ മലര്‍ത്തിയടിച്ചത്
ഗുസ്തിയിലും തനിക്കുള്ള മിടുക്ക് വ്യക്തമാക്കി യോഗ ഗുരു ബാബ രാംദേവ്. 2008ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ആന്‍ഡ്രി സ്റ്റാഡ്നിക്കിനെയാണ് രാംദേവ് സൗഹൃദ മത്സരത്തില്‍ ഗോദയില്‍ മലര്‍ത്തിയടിച്ചത്.
പതഞ്ജലി പവര്വിറ്റ പ്രോ റസ്റ്റ്ലിംഗ് ലീഗിന്റെ(പിഡബ്ല്യൂഎല്) പ്രോമോഷന്റെ ഭാഗമായാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ഗോദയിലെത്തിയ രാംദേവ് മത്സരത്തിന് മുന്നോടിയായി തന്റെ യോഗ മുറകളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന മത്സരത്തിലാണ് 34കാരനായ യൂറോപ്യന്‍ ചാമ്പ്യനെ രാംദേവ് വീഴ്ത്തിയത്.