UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദ സ്ത്രീവിരുദ്ധ പ്രസ്താവന: മഹാരാജസ് പ്രിന്‍സിപ്പലിന്റെ കസേര എസ്എഫ്‌ഐ കത്തിച്ചു

അധ്യാപകരും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോളേജില്‍ പ്രകടനം നടത്തി

പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണെന്ന വിവാദ പരാമര്‍ശം നടത്തിയ മഹാരാജസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബീന വേണുഗോപാലിന്റെ ഔദ്യോഗിക കസേര എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഇന്ന് പതിനൊന്ന് മണിക്ക് വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയ്‌ക്കെത്താമെന്ന് പറഞ്ഞെങ്കിലും പ്രിന്‍സിപ്പല്‍ വാക്ക് പാലിച്ചില്ല.

ഇതില്‍ പ്രകോപിതരായാണ് വിദ്യാര്‍ത്ഥികള്‍ കസേര കത്തിച്ചത്. വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാസങ്ങളായി മഹാരാജസില്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥികളെ അകാരണമായി ഒഴിപ്പിച്ചതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എസ്എഫ്‌ഐ സമരത്തില്‍ ആയിരുന്നു. ഇതിനിടെയാണ് ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്നെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ പരസ്യമായി അപമാനിച്ചത്.

സിപിഎം അനുഭാവ അധ്യാപക സംഘടനകള്‍ അടക്കം പ്രിന്‍സിപ്പലിന്റെ ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. അധ്യാപകരും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോളേജില്‍ പ്രകടനം നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍