പിണറായിയല്ല ഏത് കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാവില്ലെന്നും മുരളീധരന് പറയുന്നു.
കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് ഉത്തരവാദികള്‍ സിപിഎമ്മാണെന്ന് ആരോപിച്ച് കൊണ്ട് ഭീഷണിയുമായി ബിജെപി നേതാവ് വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോഴും കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതിയാണെന്നും സിപിഎമ്മിന്റെ അക്രമിപ്പടയെ നിലയ്ക്ക് നിര്‍ത്താന്‍ പഴയ വേഷം വീണ്ടും കെട്ടാന്‍ മടിയില്ലെന്നും വി മുരളീധരന് പറയുന്നു. തുനിഞ്ഞിറങ്ങിയാല്‍ സിപിഎമ്മിന്റെ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ എന്നും മുരളീധരന് ഭീഷണി മുഴക്കുന്നു. പിണറായിയല്ല ഏത് കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാവില്ലെന്നും മുരളീധരന് പറയുന്നു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: