UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാലിനെ ചളി വാരി എറിയരുത്: തോമസ് ഐസക്

നോട്ട് നിരോധനം സംബന്ധിച്ച പ്രസ്താവനയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ ചളി വാരി എറിയുന്നത് ഖേദകരം

നോട്ട് നിരോധനം സംബന്ധിച്ച നടന്‍ മോഹന്‍ലാലിന്റെ നിലപാടിനെ ചളി വാരിയെറിയാന്‍ ഉപയോഗിക്കുന്നത് ഖേദകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. ബ്ലോഗിലൂടെ സ്വന്തം നിലപാടുകളാണ് ലാല്‍ പങ്കുവയ്ക്കുന്നത്. അതിനോട്്് വിയോജിപ്പുള്ളവര്‍ ഉണ്ടാകാം. നോട്ട് വിഷയത്തില്‍ തനിക്കും വ്യത്യസ്ത അഭിപ്രായം ഉണ്ട്. എന്നാല്‍ വിയോജിപ്പ് അവതരിപ്പിക്കേണ്ടത്് ബഹുമാനത്തോടെയാകണം – ഐസക് പറഞ്ഞു.

മനുഷ്യനെന്ന നിലയില്‍ എങ്ങോട്ടും ചായ്‌വ് ഇല്ലാതെ മധ്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന മോഹന്‍ലാലിന്റെ ബ്ലോഗ് അദ്ദേഹം സദസ്സുമായി പങ്കിട്ടു. ഉത്രാടം തിരുനാള്‍ പുരസ്‌കാരം മോഹന്‍ലാല്‍ തോമസ് ഐസക്കില്‍നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുമാണ് പുരസ്‌കാരം. ലാലിന്റെ ഇതുവരെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാല്‍ മഹാഭാരതത്തിലെ ഭീമനായി എത്തുന്ന രണ്ടാമൂഴം സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഐസക്് പറഞ്ഞു. നോട്ട് നിരോധനം നാടിന് നല്ലതാണെന്ന് പ്രഖ്യാപിച്ച ലാലിന്റെ ധൈര്യത്തെ അംഗീകരിക്കുന്നെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍