ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. കന്റോണ് എസി, കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല.