UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിയുടെ പകരക്കാരന്‍ പ്രിന്‍സിപ്പാള്‍ മാധവന്‍ പോറ്റിയുടെ നിയമനം ചട്ടവിരുദ്ധം?

മാധവന്‍ പോറ്റിക്ക് പ്രായപരിധി കഴിഞ്ഞെന്നും യോഗ്യതയില്ലെന്നുമാണ് ആരോപണം

ലോ അക്കാദമിയുടെ പുതിയ പ്രിന്‍സിപ്പാള്‍ നിയമനവും ചട്ടവിരുദ്ധമെന്ന് ആരോപണം. അഞ്ച് വര്‍ഷത്തേക്ക് സ്ഥാനംമൊഴിഞ്ഞ പ്രിന്‍സിപ്പിള്‍ ലക്ഷ്മിനായരുടെ സ്ഥാനത്തേക്കായിരുന്നു വൈസ് പ്രിന്‍സിപ്പിള്‍ എം എം മാധവന്‍ പോറ്റിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ മാധവന്‍ പോറ്റിക്ക് പ്രായപരിധി കഴിഞ്ഞെന്നും യോഗ്യതയില്ലെന്നുമാണ് ആരോപണം വന്നിരിക്കുന്നത്. പരമാവധി 65 വയസും ഡോക്ടറേറ്റ് ബിരുദവുമാണ് പ്രിന്‍സിപ്പാളിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ മാധവന്‍ പോറ്റിക്ക് പിഎച്ച്ഡി ബിരുദവുമില്ല പ്രായം 67-ന് മുകളിലാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ലോ അക്കാദമിയില്‍ പുതിയ വിവാദം കൂടി ഉയരുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍