UPDATES

വായിച്ചോ‌

കര്‍ഷക ആത്മഹത്യകളെ ചെറുക്കാന്‍ വിശ്രമമില്ലാത്ത വിദര്‍ഭ മാതൃക

വിദര്‍ഭയിലെ ആത്മഹത്യാ പ്രവണത കൂടിയ 30 ഗ്രാമങ്ങളില്‍ ആത്മഹത്യ നിരക്കില്‍ കഴിഞ്ഞ 18 മാസത്തിനിടെ 50 ശതമാനം കുറവ് വന്നിട്ടുണ്ട്.

രാജ്യത്ത് ഏറ്റവുമധികം കര്‍ഷ ആത്മഹത്യകള്‍ നടക്കുന്ന മേഖലകളിലൊന്നാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2001 മുതല്‍ 2016 വരെ ഓരോ വര്‍ഷവും ആയിരത്തിനടുത്ത് കര്‍ഷകര്‍ കടബാദ്ധ്യതയും സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലം ഇവിടെ ആത്മഹത്യ ചെയ്യുന്നുണ്ട്. പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. കടബാദ്ധ്യതയ്ക്ക് പുറമെ, ജാതി വിവേചനം അടക്കമുള്ള പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ട്.

വിദര്‍ഭയിലെ പല ഗ്രാമങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ ഇപ്പോള്‍ കുറഞ്ഞ് വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വിദര്‍ഭ സ്‌ട്രെസ് ആന്‍ഡ് ഹെല്‍ത്ത് പ്രോഗ്രാം എന്നും വിശ്രം എന്നും അറിയപ്പെടുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ മാറ്റങ്ങളുണ്ടാക്കുന്നത്. കടുത്ത മാനസിക സംഘര്‍ഷങ്ങളും വിഷാദവും അനുഭവിക്കുന്നവര്‍ക്ക് സഹായവുമായാണ് വിശ്രം മുന്നോട്ട് പോകുന്നത്. സൈകാട്രിസ്റ്റായ പ്രൊഫ.വിക്രം പട്ടേലാണ് വിശ്രമിന് നേതൃത്വം നല്‍കുന്നത്. കര്‍ഷക കുടുംബങ്ങളിലെ മാനസിക പ്രശ്‌നങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമരാവതിയില്‍ സമാനമായ പരിപാടി പ്രകൃതിഎന്ന സംഘടനയുടെ നേതൃത്വത്തിലും വാര്‍ധയില്‍ വാട്ടര്‍ഷെഡ് ഓര്‍ഗനൈസേഷന്‍ ട്രസിന്റേയും സംഗതിന്റേയും ആഭിമുഖ്യത്തിലും നടക്കുന്നു.

2011ല്‍ നാഗ്പൂരിലാണ് വിശ്രമിന് തുടക്കം കുറിക്കുന്നത്. കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍, മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിശ്രം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. എല്ലാ ഗ്രാമത്തിലും ഓരോ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ വീതം നിയോഗിച്ചിട്ടുണ്ട്. ഇവരാണ് സഹായം ആവശ്യമുള്ളവരുമായി ആദ്യം ബന്ധപ്പെടുന്നത്. ഇവരെ ജില്ലാ ആശുപത്രികളുമായോ സ്വകാര്യ ആശുപത്രികളുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളിലെത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ വിശ്രം ബന്ധപ്പെടുന്നു. മരുന്നുകളുടെ സൗജന്യ വിതരണം സ്ത്രീകളുടെ കൂട്ടായ്മകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം, സ്‌കൂളുകളിലേയും മറ്റും ബോധവല്‍ക്കരണ പരിപാടികള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങിയവയും വിശ്രം സംഘടിപ്പിക്കുന്നു. ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുള്ളവരെ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് നിര്‍ദ്ദേശിക്കുന്നു.

വിശ്രമിന്റെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ ജനജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റിന്റെ കണക്ക് പ്രകാരം വിദര്‍ഭയിലെ ആത്മഹത്യാ പ്രവണത കൂടിയ 30 ഗ്രാമങ്ങളില്‍ ആത്മഹത്യ നിരക്കില്‍ കഴിഞ്ഞ 18 മാസത്തിനിടെ 50 ശതമാനം കുറവ് വന്നിട്ടുണ്ട്. ചികിത്സ തേടുന്നവര്‍ 4.3 ശതമാനത്തില്‍ നിന്ന് 27.2 ശതമാനമായി ഉയര്‍ന്നു. വിഷാദ രോഗികള്‍ 14.6 ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി കുറഞ്ഞു.

വായനയ്ക്ക്:
https://goo.gl/w4Rn7e

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍