UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോളേജ് വിദ്യാര്‍ത്ഥിനിയെ യുവാവ് ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചു

എറണാകുളം ഉദയംപേരൂരാണു സംഭവം

കോളേജ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളം ഉദയംപേരൂരാണ് സംഭവം. ഉദയംപേരൂര്‍ പത്താംമൈല്‍ ഇടമനയില്‍ അമ്പിളിയാണ് ആക്രമണത്തിന് ഇരയായത്. അമ്പിളിയുടെ അയല്‍വാസിയായ അമല്‍ എന്ന യുവാവാണു കൃത്യം നടത്തിയത്. ഇയാള്‍ പിന്നീടു പൊലീസില്‍ കീഴടങ്ങി.

വൈക്കം ഡിബി കോളേജ് വിദ്യാര്‍ത്ഥിയായ അമ്പിളി ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു വരും വഴിയാണ് അമല്‍ ആക്രമിച്ചത്. ജനവാസം കുറഞ്ഞ പ്രദേശത്തുവച്ചായിരുന്നു ആക്രമണം. വെട്ടുകത്തിയുപയോഗിച്ച് അഞ്ചിലേറെ തവണ അമല്‍ അമ്പിളിയെ വെട്ടി. സംഭവം നടന്നതിനു സമീപം പണിയെടുത്തുകൊണ്ടിരുന്നവരാണ് അമ്പിളിയെ ആശുപത്രിയില്‍ എത്തിച്ചത്. തന്നെ ശല്യപ്പെടുത്തുന്നുവെന്നു കാണിച്ചു അമ്പിളി അമലിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാകാം യുവാവിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. കഴിഞ്ഞാഴ്ചയാണ് കോട്ടയത്ത് ക്ലാസ് മുറിയില്‍ കയറി ഒരു വിദ്യാര്‍ത്ഥിനിയെ പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍