UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചലോ തിരുവനന്തപുരം പദയാത്രയുടെ ആലോചന യോഗം ഫെബ്രുവരി 11 മുതല്‍

എറണാകുളം കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ വച്ചാണ് യോഗം സംഘടിപ്പിക്കുന്നത്

ജാതി കോളനികള്‍ തുടച്ചു നീക്കുക, കേരള മോഡല്‍ പൊളിച്ചെഴുതുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസികളും ദലിതരും ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചലോ തിരുവനന്തപുരം പദയാത്രയുടെ ആലോചന യോഗം ഫെബ്രുവരി 11ന് സംഘടിപ്പിക്കും. എറണാകുളം കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ വച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗം പിറ്റേന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി വരെ തുടരും. യോഗത്തില്‍ ജനുവരി 29ന് നടന്ന ഉദ്ഘാടന സമ്മേളനത്തിന്റെ അവലോകനവും നടക്കും. കാക്കനാട് ആകാശവാണിക്ക് സമീപമാണ് യൂത്ത് ഹോസ്റ്റല്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍